Friday 11 April 2014

എന്റെ അമ്മ






അമ്മ 
അലിവിന്റെ കടലാഴം .

അകലത്തെ സ്വാതന്ത്ര്യം 
ഉള്ളിലെ കനലെന്നു,
അറിഞ്ഞവള്‍
എരിയുന്ന സൂര്യനെ 
ഇരുളില്‍ 
ഒളിപ്പിച്ചവള്‍
പകല്‍
സ്വന്തമല്ലാത്ത ആകാശത്തേക്കു 
കനല്‍ 
വലിച്ചെറിഞ്ഞ്
വെളിച്ചം പകര്‍ന്നവള്‍

കനവിന്റെ കാറ്റില്‍
പതഞ്ഞ് പൊങ്ങും
തിരകളെ 
കനിവിന്റെ തീരങ്ങളില്‍ 
ചിരിനുരയാക്കിയവള്‍

അറിവിന്റെ കനിവ് 

ഇടറിയ നേരങ്ങളില്‍ 
മെലിഞ്ഞു നീണ്ട 
വിളര്‍ത്ത രൂപത്തില്‍ 
അറിയുന്ന സ്പര്‍ശം 

ഇപ്പോള്‍ 
ഏകാന്തതയുടെ 
മണം പിടിച്ച്
നാലുകെട്ടിന്റെ 
പരിചയവേഗങ്ങളില്‍
സമയത്തെ 
ജയിക്കാന്‍ മോഹിക്കുന്നവള്‍ 

എന്റെ അമ്മ 
അലിവിന്റെ കടലാഴം 






4 comments:

  1. അമ്മ..., പകരം വെയ്ക്കാനില്ലാത്ത ഒരേയൊരു നാമം.

    ReplyDelete
  2. അലിവിന്റെ കടലാഴം!!!

    ReplyDelete
  3. അമ്മയിലെ നന്മ..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി... സന്തോഷം...

      Delete