Saturday 18 April 2015

ഒരു അത്താണിയുണ്ടോ?


Image result for അത്താണിയും മനസ്സും

ഒരു അത്താണിയുണ്ടോ?
വഴിയരികിലെങ്ങാനും

മനസ്സിലേറ്റാന്‍ വയ്യാത്ത
മര്യാദകളുടെ ഭാരം കൊണ്ട്
മുതുകു വളഞ്ഞിരിക്കുന്നു.
കാലടികളില്‍ ഞെരിഞ്ഞമരുന്ന
മുള്ളുകളുടെ വേദന
അറിയാതെയായിരിക്കുന്നു.

വഴിവിളക്കുകള്‍ തെളിയുന്നില്ല തീരെ
നടപ്പാതകളില്‍
സംസ്കാര പഠനങ്ങളുടെ
കൂര്‍ത്ത നോട്ടങ്ങളാണ്
വഴി കാട്ടുന്നത്
വഴിയേറെ പോന്നിരിക്കുന്നു

ഒരു അത്താണിയുണ്ടോ?
ഇതൊന്നിറക്കി വച്ച്,
മുതുകൊന്ന് നിവര്‍ത്തി,
അലസമായി
ചെന്നെത്തണം
ഞാന്‍ ഞാനാകുന്ന ലോകത്തേക്ക് 

9 comments:

  1. മനസ്സിലേറ്റാന്‍ വയ്യാത്ത
    മര്യാദകളുടെ ഭാരം കൊണ്ട്
    മുതുകു വളഞ്ഞ
    ഞാന്‍ ഞാനാകുന്ന ലോകവും കാത്ത്...

    നല്ല ഭാവന.
    നല്ല വരികള്‍.

    ReplyDelete
    Replies
    1. മനസ്സിലേറ്റാന്‍ വയ്യാത്ത മര്യാദകളാണ് ഭാരമാവുന്നത്
      ഒരുപാട് ഒരുപാട് സന്തോഷം റാംജി

      Delete
  2. മര്യാദകളുടെ ഭാരം താങ്ങാൻ ഇന്ന് അത്താണികൾക്ക് പോലും കഴിയില്ല... നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. സത്യം .... നല്ല വായനയ്ക്ക് സന്തോഷം ...mubi..

      Delete
  3. മര്യാദയുടെ നുകം വളരെ ലഘുവാണ്

    ReplyDelete
    Replies
    1. മര്യാദയുടെ നുകം , സ്ത്രീകള്‍ക്ക് അത്ര ലഘുവെന്നു ഞാന്‍ കരുതുന്നില്ല Mr. Ajith

      Delete
  4. Different thoghts.... .good lines

    ReplyDelete
  5. വായനയ്ക്ക് നന്ദി Anuraj , മുഹമ്മദ്‌ ആറങ്ങോട്ടുകര

    ReplyDelete