Wednesday 3 June 2015

ഓര്‍മ്മകളിലെ ബിംബരൂപങ്ങള്‍










ഏകാന്തത ,
ഓര്‍മ്മക്കൂട്ടങ്ങളില്‍
അക്ഷരങ്ങള്‍ ചേര്‍ത്തുവച്ച്
രൂപങ്ങള്‍ തീര്‍ക്കുന്ന
പണിശാലയാണ്

ശബ്ദഘോഷങ്ങളില്ലാത്ത
അക്ഷരരൂപങ്ങളിലാണ്,
മൌനത്തിന്റെ
ധ്യാനാത്മകതയിലാണ്,
ഓര്‍മ്മകളുടെ
മുള പൊട്ടുന്നതിന്റെ ചാരുത
കാണെക്കാണെ
പടര്‍ന്നൊലിച്ച്
മഴവില്‍ വര്‍ണ്ണങ്ങളില്‍
രൂപം വച്ച്
ജീവന്‍ വച്ച്
മനസ്സില്‍ നിറയുന്നതിന്റെ സൌന്ദര്യം

ഒരു മൌനം തീര്‍ത്ത
മയില്‍‌പ്പീലിയാണ് 
നീ ചൂടിയത്
മയില്‍‌പ്പീലി വര്‍ണ്ണങ്ങളില്‍
നിന്നൂറിയൊലിച്ച
നിറങ്ങള്‍ തീര്‍ത്തതാണ്
നിന്റെ മഞ്ഞ പട്ടുടയാട
നിന്‍ കരിനീല വര്‍ണ്ണം
സ്നേഹാക്ഷരങ്ങളുടെ 
ഞാവല്‍പ്പഴങ്ങളായിരുന്നു.
ഓടക്കുഴലും കൂടി
ചേര്‍ന്നപ്പോഴായിരുന്നു
നീ ബിംബരൂപമായത്

ശബ്ദഘോഷങ്ങളുടെ
അക്ഷരത്തിരകളില്‍
പിന്നെ നീ
തെന്നി തെന്നി
ദൂരെ ...

അതെന്നും അങ്ങനെയാണ്
ബിംബങ്ങളെ
പേറാന്‍ മനസ്സില്ലെനിയ്ക്ക് 


5 comments:

  1. ബിംബങ്ങളും ഞാനും തമ്മില്‍ അത്ര രസത്തിലല്ല. അതുകൊണ്ട് വായന അടയാളപ്പെടുത്തി തിരിച്ച് പോകുന്നു

    ReplyDelete
    Replies
    1. അതുതന്നെയാണല്ലോ ഞാന്‍ എഴുതിയത്, ബിംബങ്ങളും ഞാനും അത്ര രസത്തിലല്ല എന്ന്

      Delete
  2. Idea is primary
    Idols are secondary
    Idols are only media
    Ideal is nothing but idea..!

    Valare nalloru kavitha

    GUD WISHES.........

    ReplyDelete
  3. Idea is primary
    Idols are secondary
    Idols are only media
    Ideal is nothing but idea..!

    Valare nalloru kavitha

    GUD WISHES.........

    ReplyDelete
    Replies
    1. നന്ദി, "സൌഗന്ധികം "

      Delete