Wednesday, 17 June 2026

മഴയിലെ ധ്യാനം

 FB Post- 4th September, 2020

Link to the post



മഴ പെയ്യുമ്പോള്‍ ,

ഇലയനങ്ങാതെ

ധ്യാനത്തിലമരുന്ന മരമാ-

ണെന്റെ  മനസ്സ്

നിന്റെ വാക്കുകളിന്മേല്‍ .


മരത്തിലൂടെ, മഴയിറങ്ങി

നടവഴികളിലൂടെ ഒഴുകിയകലും

നിന്റെ വാക്കുകളുടെ മഴ

എന്റെ മനസ്സിലുറഞ്ഞമരും.

 

വെയിലൊന്ന് വന്നാല്‍

നടവഴികളില്‍ നിന്നത്

മഴയൂറ്റിയകലും

മനസ്സിലപ്പോള്‍

ഉറഞ്ഞ ശിലയില്‍ നിന്ന്

ഉറവയുണരും

 

ഇന്ന് വെയിലും മഴയും

കൂടിയാണ് കളി

പുറത്തും എന്റെ മനസ്സിലും


No comments:

അഭിപ്രായം എഴുതാം