മടുപ്പ്,
ചിലന്തിവല പോലെ മനസ്സിനെ മൂടുന്നു
സ്വപ്നങ്ങളില്‍ കറുപ്പ് പടര്‍ത്തുന്നു
ഞാന്‍,
ചലനമില്ലാത്ത കാലത്തിന്റെ പിടിയിലാണോ എന്നു ഭയക്കുന്നു
ചുറ്റും വീഴുന്ന വാക്കുകള്‍ക്കെല്ലാം ആവര്‍ത്തനവിരസത
പഴകിപ്പതിഞ്ഞ സ്വപ്നങ്ങളുടെ കലര്‍പ്പ്
പക്ഷെ
അവരെല്ലാം നേടുന്നുണ്ട്
മടുപ്പില്‍ ചിതല്‍പ്പുറ്റില്‍ ഞാനെന്തു തേടുകയാണു?
എന്തു നേടുകയാണു?
ശൂന്യത,നിശ്ചലമായ കാലത്തിന്റെ വിഴുപ്പ്