Thursday 3 September 1992

മടുപ്പ്

   മടുപ്പ്,
              ചിലന്തിവല പോലെ മനസ്സിനെ മൂടുന്നു
               സ്വപ്നങ്ങളില്‍ കറുപ്പ് പടര്‍ത്തുന്നു
         ഞാന്‍,
              ചലനമില്ലാത്ത കാലത്തിന്റെ പിടിയിലാണോ എന്നു ഭയക്കുന്നു
              ചുറ്റും വീഴുന്ന വാക്കുകള്‍ക്കെല്ലാം ആവര്‍ത്തനവിരസത
             പഴകിപ്പതിഞ്ഞ സ്വപ്നങ്ങളുടെ കലര്‍പ്പ്
        പക്ഷെ
             അവരെല്ലാം നേടുന്നുണ്ട്
             മടുപ്പില്‍ ചിതല്‍പ്പുറ്റില്‍ ഞാനെന്തു തേടുകയാണു?
              എന്തു നേടുകയാണു?
            ശൂന്യത,നിശ്ചലമായ കാലത്തിന്റെ വിഴുപ്പ്  
                                              
                                           

                                                                                       (Thursday, 3 September 1992)

16 comments:

  1. മടുപ്പില്ല പക്ഷെ!!

    ReplyDelete
    Replies
    1. ഈ വായനയ്ക്ക് മടുപ്പില്ല, പക്ഷെ അത്ര ഇഷ്ടപ്പെട്ടില്ല എന്നാണോ സര്‍/ ??

      Delete
  2. കാലങ്ങള്‍ കൊഴിഞ്ഞിട്ടും ചിലന്തിവലയും ചിതല്‍പുറ്റും മൂടാത്ത ചില വാക്കുകള്‍...

    ReplyDelete
    Replies
    1. വളരെ നന്ദി ഈ നല്ല വാക്കുകള്‍ക്ക്

      Delete
  3. സ്വപ്നങ്ങളില്‍ കറുപ്പ് പടർത്തുന്നില്ല.

    ReplyDelete
    Replies
    1. മടുപ്പിന്റെ പിടിയിലാവുമ്പോഴാണ് സ്വപ്നങ്ങളില്‍ കറുപ്പ് പടരുന്നത്‌ സര്‍...

      Delete
  4. ഇത് 1992 ല്‍ അല്ലെ.
    ഇപ്പോള്‍ വേഗ ചലനമാണ്.

    ReplyDelete
    Replies
    1. മടുപ്പിന്റെ ചിതല്‍പ്പുറ്റിലാണെങ്കില്‍ 1992 ആയാലും 2014 ആയാലും കാലം നിശ്ചലമാവുന്നു എന്നതല്ലേ ശരി?

      Delete
  5. അജിത്‌ ചേട്ടൻ എഫ് ബിയിൽ ഇട്ട പോസ്റ്റ്‌ ആണ് ഇവിടെ എത്തിച്ചത്.
    ബ്ലോഗ്‌ ലെ ഈ സീനിയർ മഹതിയെ കാണുവാൻ കഴിഞ്ഞതിൽ സന്തോഷം.
    നിലാവിന് ആശംസകൾ നേരുന്നു....

    ReplyDelete
    Replies
    1. ഒരുപാട് ഒരുപാട് നന്ദി, സന്തോഷം ഷൈജു.എ.എച്ച്.

      Delete
  6. എവിടെയോ ഒരു ചെറിയ പിശക് ആവാം. ബ്ലോഗ്‌ എന്ന സംഭവം തുടങ്ങുന്നത് 1997 ൽ അല്ലെ. വിന്ഡോസ് 3.1 വ്യാപകമായത് പോലും 1993 ൽ. അപ്പോൾ 92 ൽ ഡോസ് മോഡിൽ അമേരിക്കയിൽ നിന്നാണെങ്കിൽ പോലും മലയാളത്തിൽ ഒരു ബ്ലോഗ്‌. വിശ്വസിക്കാൻ പ്രയാസമുണ്ട്.

    ReplyDelete
    Replies
    1. കവിത ഞാന്‍ എഴുതിയത് 1992-ഇല്‍ ആണ്. ഈ ബ്ലോഗ്‌ കഴിഞ്ഞ വര്‍ഷം 2013-ഇല്‍ തുടങ്ങിയപ്പോള്‍, എഴുതി വച്ചതെല്ലാം അതിലേക്കു പകര്‍ത്തിയെഴുതുമ്പോള്‍ തീയതിയും കൂടെ എഴുതിയതാണ്.

      Delete
  7. അവരെല്ലാം നേടുന്നുണ്ട്....
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരുപാട് ഒരുപാട് സന്തോഷം, ഈ പ്രോത്സാഹനം എന്നും എനിക്ക് കരുത്താകട്ടെ

      Delete
  8. ​1992??? അവിശ്വസനീയം!!!
    അജിത്‌ മാഷ്‌ ഇങ്ങോട്ടു വഴി കാട്ടി!
    ആശംസകൾ
    എഴുതുക അറിയിക്കുക

    ReplyDelete
    Replies
    1. ആ ആശയക്കുഴപ്പം ഇപ്പോള്‍ തീര്‍ക്കാം. അത് ആ കവിത എഴുതിയ തീയതി ആയിരുന്നു .

      Delete