എന്നെ കുറിച്ച്

വായിക്കുന്നത് ഒരു ലഹരിയാണെന്ന് ഉള്ളിലേറ്റിത്തന്ന അമ്മയില്‍ നിന്നാവണം വാക്കുകളോടുള്ള ഈ ഭ്രമം എനിയ്ക്ക് പകര്‍ന്നു കിട്ടിയത്. വായിക്കുക എന്നാ ല്‍ വായിച്ചനുഭവിക്കുക എന്ന് തന്നെയാണ്.വായിച്ചു കഴിഞ്ഞാല്‍ അടച്ചു വ യ്ക്കുന്ന പുസ്തകത്തോടൊപ്പം കഥാപാത്രങ്ങളും വാക്കുകളും ഒരു വികാര രൂപമായി ഉള്ളിലെവിടെയോ ലയിക്കും.പിന്നീടൊരിക്കലും ഉപരിതലത്തിലേ ക്ക് വന്നെത്തി നോക്കുക പോലും ചെയ്യാത്ത വിലയം പ്രാപിക്കല്‍... ചിട്ടയില്ലാ ത്ത വായന തുടര്‍ന്നു, തുടരുന്നു. 

വലിയ നിയന്ത്രണങ്ങളൊന്നുമില്ലാതെ പാറി നടക്കുന്ന സ്വഭാവം പോലെ തന്നെ യായിരുന്നു എഴുതുക എന്നതും.കഥയെന്നോ കവിതയെന്നോ കുറിപ്പെന്നോ ഒരു ഗണത്തിലും കൊള്ളാതെ കുറെ വാക്കുകള്‍ കുത്തിക്കുറിച്ചിടുക എന്ന സ്വഭാവം ഡയറി എഴുത്ത് ശീലമാക്കിയിരുന്ന അച്ഛനില്‍ നിന്ന് കിട്ടിയതാവണം.അത് പ തിയെ ന്യൂ ഇയര്‍ കാര്‍ഡുകളിലെഴുതി ചേര്‍ക്കുന്നതിലേക്കും പിന്നീട് നീണ്ട എ ഴുത്തുകളിലേക്കും എത്തിച്ചേര്‍ന്നത്‌ കോളേജില്‍ ആയതിനു ശേഷമാണ്.ചുറ്റും കാണുന്നതും കേള്‍ക്കുന്നതും ആയ എല്ലാം ചേര്‍ത്ത് വച്ച എന്റെ എഴുത്തുകള്‍ വയറു വീര്‍ത്ത കവറുകളായി ബന്ധുക്കളെയും സുഹൃത്തുക്കളെയും തേടിച്ചെ ന്നു.കൊമ്പന്‍ മീശയും ചുവന്ന കണ്ണുകളുമുള്ള കണ്ടാല്‍ ക്രൂരനെന്നു തോന്നിപ്പി ക്കുന്ന എന്നാല്‍ അക്രൂരനായ പോസ്റ്റ്‌മാന്‍ സുധ എന്ന പേരിലുള്ള കത്തുകളു മായി എന്നും പടി കടന്നു വരുമായിരുന്നു.ആ സൈക്കിള്‍ മണിയടിക്കാണ് അന്ന് എന്നെ ഏറ്റവും സന്തോഷിപ്പിക്കാന്‍ ആയിരുന്നത്. തേടി വന്ന ഓരോ മറുപടി യും എന്റെ വാക്കുകള്‍ക്കുള്ള വിലയായി ചേര്‍ത്തുവച്ചത് ചിട്ടയോടെയായി രുന്നു. എഴുതുന്ന കത്തുകള്‍ക്ക് ഞാന്‍ സൂക്ഷിച്ചിരുന്ന പകര്‍പ്പിനോടൊപ്പം മറു പടിയോരോന്നും വൃത്തിയായി പിന്‍ ചെയ്ത്, അച്ഛന്‍ സ്നേഹത്തോടെ വിട്ടു തന്ന കാല്‍പ്പെട്ടിയില്‍  കാത്തു വച്ചത് എത്ര കാലം???? 

ഒരു കാല്‍പ്പെട്ടി പോലെ എഴുതുന്നതെല്ലാം ചേര്‍ത്തു വയ്ക്കാനുള്ള ഒരിടമായി ബ്ലോഗ് എന്ന ഒരു സ്വപ്നം യാഥാര്‍ഥ്യമാക്കുന്നിടം വരെയെത്താന്‍,നടന്നു നീ ങ്ങിയ വഴികളില്‍ ഫെയ്സ്ബുക്ക്  പേജുകള്‍ തന്നത് കത്തെഴുത്തിന്റെ സ്വകാ ര്യതയില്‍ നിന്ന് പുറത്തു വരാനുള്ള ആര്‍ജ്ജവം തന്നെയാണ്. 

വേണ്ടിടത്ത് തിരുത്തിയും,പ്രോത്സാഹിപ്പിച്ചും ഈ വഴികളില്‍ തുണച്ച പ്രിയപ്പെട്ട ബന്ധുക്കളും സുഹൃത്തുക്കളുമായ എല്ലാവര്‍ക്കും, യോഗക്ഷേമം" മാസികയില്‍ വന്ന ആദ്യ കഥ തിരുത്തി തന്ന പ്രിയപ്പെട്ട അജയേട്ടനും, എന്റെ എഴുത്തുകളെ ഏറെ സ്നേഹിച്ച  പ്രിയ വൃദ്ധനായ സ്നേഹിതന്‍ ഗുരു നിത്യ ചൈതന്യയതിയുടെ ഓര്‍മ്മയ്ക്കും മുന്നില്‍ ഞാനെന്റെ ബ്ലോഗിനെ സമര്‍പ്പി ക്കുന്നു.   




4 comments:

  1. വളരെ സന്തോഷം സുധാ മിസ്സ്‌ .... ചെറിയ ചെറിയ കുറിപ്പുകളില്‍ നിന്നും എഴുത്തുകളില്‍ നിന്നും ഫേസ്ബുക്കിലൂടെ ബ്ലോഗിലേക്കുള്ള ഈ മാറ്റം ഏറെ സന്തോഷിപ്പിക്കുന്നു... ഈ കുറിപ്പുകള്‍ എല്ലാം ഒരിടത്ത് വായിക്കാന്‍ ആയതിന്റെ വായനാസുഖവും ഒപ്പം പങ്ക്‌ വയ്ക്കുന്നു..
    കാഴ്ചകളെ വാക്കുക്കൾ ആക്കിമാറ്റാന്‍ ..തന്റെ നിലപാടുകളെ എന്നും എവിടെയും ഉറച്ചബോധ്യത്തോടെ പറയാൻ ഉള്ള ആർജ്ജവം എന്നും ഈ മനസിന്‌ സ്വന്തമാകട്ടെ എന്ന് ആശംസിക്കുന്നു.....

    ReplyDelete
  2. ഹോം പേജില്‍ നോക്കുമ്പോള്‍ ആദ്യത്തെ ബ്ലോഗ് പോസ്റ്റ് 1992 സെപ്റ്റംബര്‍ മൂന്നാം തീയതി “മടുപ്പ്” ആണ്. എനിയ്ക്ക് ആകെ അത്ഭുതമായി. 92-ല്‍ ബ്ലോഗ് ഉണ്ടായിരുന്നുവോ? ഉണ്ടെങ്കില്‍ത്തന്നെ മലയാളം ടൈപ്പ് ചെയ്യാന്‍ അന്ന് ഫോണ്ട് ഉണ്ടായിരുന്നുവോ? എന്തായാലും ഇത്രകാലമായി മലയാളബ്ലോഗിംഗില്‍ തുടരുന്നവര്‍ നിങ്ങളെപ്പോലെ അധികം പേര്‍ ഉണ്ടാവാന്‍ ഇടയില്ല. ആശംസകള്‍. ഞാന്‍ ഫോളോ ചെയ്തിട്ടുണ്ട്. ഇനി പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയാമല്ലോ!!

    ReplyDelete
    Replies
    1. ബ്ലോഗ്‌ തുടങ്ങിയത് 2013-ഇല്‍ തന്നെ. " മടുപ്പ്" എന്നത് 1992-ഇല്‍ എഴുതി വച്ചതാണ്. ബ്ലോഗിലേക്ക് ആ തീയതിയോടു കൂടി ഇട്ടു എന്നേയുള്ളു. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണമല്ലോ..
      ഞാന്‍ ഒരു തുടക്കക്കാരി മാത്രമാണ്. ഈ ഓരോ വാക്കും എനിക്കുള്ള പ്രോത്സാഹനമായി കരുതുന്നു .. ഒരുപാട് ഒരുപാട് സന്തോഷം

      Delete
  3. എവിടെ ആദ്യമാണ്,നിരവധി എഴുത്തുകള്‍ കണ്ടു,ഓരോന്നായി വായിക്കാം.നിലാവ് കൂടുതല്‍ വായനക്കാരിലേക്ക് എത്തട്ടെ.ആശംസകള്‍

    ReplyDelete