Saturday 5 December 2015

വഴി പിരിയലുകള്‍ക്ക് മുന്‍പ്




നീ കേള്‍ക്കണം ,                                          

മൌനം മണക്കുന്ന                    
മനസ്സാഴങ്ങളില്‍                      
മഴയാവാന്‍ കാക്കുന്ന                    
വാക്കുകളുണ്ട്
അര്‍ഥശൂന്യതയുടെ
പേരുദോഷം കോറി
ഇരുള്‍കയങ്ങളില്‍ ഇട്ടു
കൂട്ടി വച്ച മോഹവാക്കുകള്‍
എല്ലാം പറഞ്ഞു 
മതിവരണമെനിക്ക്

നീ,

ഈ മരച്ചുവട്ടില്‍
ഒന്ന് നിന്നേക്കണം ,
പറയുന്നതിലെ പതിര്
പെറുക്കാതെ,
ഉണ്മയെ താങ്ങാതെ
വെറുതെയങ്ങ് കേട്ടാല്‍ മതി,
പറഞ്ഞു തീരാന്‍
നടന്നു തീര്‍ക്കുന്ന
വഴികളില്‍ കൂട്ടെന്ന്
തോന്നിപ്പിച്ചാല്‍ മതി
ജീവിതം, അതാ, ആ
ഇടവഴിയറ്റം വരേയുള്ളൂ

ഒന്നുകൂടി,

പെയ്തൊഴിയുമ്പോള്‍,
പതിഞ്ഞ വാക്കുകള്‍
കൊണ്ടൊന്നു തൊട്ടേക്കണം
ഇടവഴിയറ്റം എത്തിയാല്‍
പിരിയാനുള്ളതെന്ന്
ഇടര്‍ച്ച കൂടാതെ പറയണം

എന്നിട്ട്

ഓര്‍മ്മത്തുള്ളികള്‍ ഒട്ടിപ്പിടിച്ച
ആ മരമൊന്നു കുടയണം
തെറിച്ചു വീഴുന്ന തുള്ളികളില്‍
മനസ്സിലെ ഉണര്‍വിന്റെ
പുതുമണത്തില്‍
ഒഴുകിയെത്താനുള്ളതേയുള്ളൂ
ഇടവഴിയറ്റത്തേയ്ക്ക്



6 comments:

  1. മൌനം മണക്കുന്ന
    മനസ്സാഴങ്ങളില്‍
    മഴയാവാന്‍ കാക്കുന്ന
    വാക്കുകളുണ്ട്.... ഇഷ്ടായി ഒരുപാടൊരുപാട്

    ReplyDelete
  2. ഓർമ്മത്തുള്ളികൾ പൊഴിയുന്ന ഒരു മരം!!

    നല്ല കല്പന

    ReplyDelete
  3. നന്ദി ഈ പ്രോത്സാഹജനകമായ വാക്കുകള്‍ക്ക് Mubi, Ajith..

    ReplyDelete
  4. സുധ,ഇത്ര നാൾ ഒരേ ചുറ്റുമതിലിനുള്ളിൽ ഇടനാഴികളിൽ കണ്ടും കാണാതെയും കൂടെയുണ്ടായിട്ടും അറിയാതെ പോയല്ലോ. വൈകി ആണെങ്കിലും കിട്ടിയ ഈ വാക്ക് ഊട്ടിനു നന്ദി. ധാരാളം എഴുതാൻ ആവട്ടെ.

    ReplyDelete