Tuesday 2 December 2014

ഒരു സ്വപ്നത്തിന്റെ ചിറക്
















അടച്ചിട്ട മുറികള്‍ക്ക്
അസ്വാതന്ത്ര്യത്തിന്റെ മണമുണ്ട്.
കാലില്‍ ചങ്ങലയില്ലെങ്കിലും
ലക്ഷ്മണരേഖകള്‍ വരയ്ക്കുന്ന
നോട്ടങ്ങളുണ്ട്.

പക്ഷികളെ പോലെ പാറാന്‍
നനുത്ത ചിന്തകളുടെ തൂവലും
മനസ്സൊന്നു തളര്‍ന്നാല്‍
പറന്നിറങ്ങാന്‍
ഒരല്പം സ്നേഹത്തിന്‍ മണ്ണും
അതിര്‍ത്തികള്‍ തിരിക്കാത്ത
സൌഹൃദത്തിന്റെ ആകാശവും മതി,
ചതുരക്കള്ളികള്‍
വിലയ്ക്ക് വാങ്ങേണ്ടെനിയ്ക്ക്

ഈയൊരു രാത്രി കൂടി കടന്നാല്‍
പകല്‍ വെളിച്ചത്തില്‍
പറന്നുയരാനുള്ള മോഹ-
മാണെന്റെ ചിറക്


5 comments:

  1. പ്രത്യാശ വളരെ നല്ല ഊര്ജവും ആണ് നല്ല വരികൾ

    ReplyDelete
  2. പറന്നുയരാന്‍ നമുക്കൊരാകാശമുണ്ട്!!

    ReplyDelete
  3. പറന്നുയരാന്‍ അതിരുകളില്ലാത്ത ആകാശമുണ്ടെന്ന പ്രത്യാശ തന്നെയാണ് ഊര്‍ജ്ജം ,അജിത്‌, ബൈജു...

    ReplyDelete
  4. പ്രത്യാശയുടെ ചിറകുകൾ

    നല്ല കവിത

    ശുഭാശംസകൾ......






    ReplyDelete
  5. താങ്ക് യു സൌഗന്ധികം ...

    ReplyDelete