ശ്രോതാക്കളില്ലാതെ
അന്തരീക്ഷത്തില്‍
അലിഞ്ഞില്ലാതാവുന്ന
വാക്കുകള്‍
അനാഥര്‍
ചിരിയുടെ
മഷി തീര്‍ന്ന
പേന
കൊണ്ടെഴുതുന്നവ
തെളിഞ്ഞില്ലെങ്കിലും
കടലാസില്‍
പതിയും
അവയുടെ
ഹൃദയമിടിപ്പ്
പക്ഷെ
ആരും
കാണില്ല
ആര്‍ത്തു
വിളിച്ചാലും
ശബ്ദം
ചേരാതെ
തൊണ്ടയില്‍
കുരുങ്ങിക്കിടക്കും
അവയുടെ
ജീവന്
വാക്കുകള്‍
അനാഥമാവുമ്പോഴാണ്
രൂപം
അസ്തിത്വം
തേടുക
അപ്പോഴാണ്
ജീവിതം
സമരമാവുക
വാക്കുകള്‍
ReplyDeleteഅനാഥമാവുമ്പോഴാണ് നല്ല കവിത പിറക്കുക.
അപ്പോഴാണ് വാക്കുകള്‍ അനാഥമല്ലാതാവുക
ReplyDeleteVery good!
ReplyDeleteനന്നായിട്ടുണ്ട് ...
ReplyDeleteഅതെ.........അസ്ഥിത്വം തേടിയുള്ള....യാത്രയിലാണ്.....
thank you thank you very much
ReplyDeleteഒരുപാട് സന്തോഷം
ReplyDeleteവാക്കുകൾ അല്ല ഓരോ വാക്കും വരികൾ തന്നെ
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteസന്തോഷം ബൈജു, ആശ ....
ReplyDelete